< Back
Kerala

Kerala
മുസ്‌ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ഹരജി: കേന്ദ്ര സർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്
|9 Dec 2022 5:38 PM IST
ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
മുസ്‌ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ഹരജിയിൽ കേന്ദ്ര സർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് കാട്ടിയാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്.
മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസ്സിന് താഴെയുള്ള മുസ്ലിം പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന് നേരത്തേ വിവിധ ഹൈക്കോടതികൾ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യമുയർത്തി വനിതാ കമ്മിഷൻ ഹരജി സമർപ്പിച്ചത്.
updating