< Back
Kerala

Kerala
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം; സർക്കാർ അപ്പീൽ ഇന്ന് സുപ്രീംകോടതിയിൽ
|29 Jun 2021 7:50 AM IST
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണാണ് സർക്കാരിന്റെ ആവശ്യം.
സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്ന് ഹർജിയിൽ പറയുന്നു. സമ്മർദങ്ങൾ ഇല്ലാതെയാണ് പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഇതിൽ ഇടപെടാൻ ഹൈകോടതിക്ക് അധികാരമില്ലെന്നുമാണ് സർക്കാർ വാദം.സർക്കാർ അപ്പീലിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചിട്ടുണ്ട്.