< Back
Kerala
സ്കൂള്‍ കലോത്സവം; കണ്ണൂര്‍ മുന്നില്‍, തൊട്ടുപിന്നില്‍ കോഴിക്കോട്
Kerala

സ്കൂള്‍ കലോത്സവം; കണ്ണൂര്‍ മുന്നില്‍, തൊട്ടുപിന്നില്‍ കോഴിക്കോട്

Web Desk
|
4 Jan 2023 10:06 AM IST

221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്

കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. 232 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 226 പോയിന്‍റാണുള്ളത്. 221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിന്‍റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.

രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങള്‍ അരങ്ങേറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കും.



Similar Posts