< Back
Kerala
School authorities can decide whether to allow politics in school elections: HC,latest newsസ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം: ഹൈക്കോടതി
Kerala

സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം: ഹൈക്കോടതി

Web Desk
|
1 July 2024 12:55 PM IST

കേസിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു

കൊച്ചി: സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണമോ എന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ പൊലീസും വിദ്യാഭ്യാസ വകുപ്പും നൽകണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവിട്ടു.

കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി സർക്കാറിന്റെ തീരുമാനത്തിനു ശേഷം അന്തിമ വിധി പറയാമെന്നും വ്യക്താമാക്കി. സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഉത്തരവ്.

Similar Posts