< Back
Kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു; ഒഴിവായത് വന്‍ദുരന്തം
Kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു; ഒഴിവായത് വന്‍ദുരന്തം

Web Desk
|
20 July 2025 3:20 PM IST

അവധി ദിവസമായതിനാലാണ് അപകടം ഒഴിവായത്

ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് രാവിലെ ആണ് സംഭവം. അവധി ദിവസമായതിനാലാണ് അപകടം ഒഴിവായത്. കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പ്രധാന അധ്യാപകന്‍ പറയുന്നു.

ഓട് താങ്ങി നിര്‍ത്തിയ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സ്‌കൂളിന്റെ മുന്‍വശത്തുള്ള കെട്ടിടമാണ്. അതിനാല്‍ തന്നെ സ്‌കൂള്‍ അവധിയായത് കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. ക്ലാസ് പ്രവര്‍ത്തിക്കാത്ത കെട്ടിടമാണെങ്കിലും മുന്‍വശത്തുള്ളതായതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു.

അതേസമയം, ശക്തമായ മഴയില്‍ എറണാകുളം ഒക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു. സ്‌കൂളിന് പുറകിലുള്ള കനാല്‍ ബണ്ട് റോഡിലേക്കാണ് മതില്‍ തകര്‍ന്നു വീണത്. അവധി ദിവസമായതിനാല്‍ ദുരന്തം ഒഴിവായി. സ്‌കൂളിലേക്കും തൊട്ടടുത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും കുട്ടികള്‍ പോകുന്ന പ്രധാന റോഡിലേക്കാണ് മതില്‍ തകര്‍ന്നു വീണത്.

Related Tags :
Similar Posts