< Back
Kerala

Kerala
പൊന്നാനിയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികളെ സുരക്ഷിതരാക്കി ഡ്രൈവർ
|17 July 2024 4:18 PM IST
വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപെട്ടത്
മലപ്പുറം: പൊന്നാനിയിൽ നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാർഥികളുമായി പോകുമ്പോഴായിരുന്നു ബസിന് തീപിടിച്ചത്. അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ബസിന് തീപിടിച്ചത്.
വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപെട്ടത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാകാൻ കാരണമായി. തീ ഉയരുന്നത് കണ്ടതോടെ ബസിലുണ്ടായിരുന്ന കുട്ടികളെയും ആയയേയും ഡ്രൈവർ ആദ്യം ബസിന് പുറത്തെത്തിച്ചു.
ബോണറ്റ് ഉയർത്തിയതോടുകൂടി ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.