< Back
Kerala
Kerala
സി.പി.എം ജാഥയിൽ ആളെയെത്തിക്കാൻ സ്‌കൂൾ ബസ്; പരാതി നൽകി യൂത്ത് കോൺഗ്രസ്
|25 Feb 2023 4:08 PM IST
പാര്‍ട്ടി പരിപാടിക്ക് ബസ് വിട്ടുനല്‍കിയതിനെ കുറിച്ച് അറിയില്ലെന്നാണ് പ്രിന്‍സിപ്പള്‍ നല്‍കുന്ന വിശദീകരണം
പേരാമ്പ്ര: സി.പി.എമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ ആളുകളെ എത്തിക്കാൻ സ്കൂൾ ബസും. പേരാമ്പ്രയിലാണ് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് ഗവ. ഹൈസ്കൂള്‍ പ്ലാന്‍റേഷന്‍ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. ഗവ. ഹൈസ്കൂള്‍ പ്ലാന്‍റേഷന്‍ പി.ടി.എയുടേതാണ് ബസ്. സ്കൂൾ ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് നിലനില്‍ക്കെയാണ് സിപിഎം പ്രതിരോധ ജാഥക്ക് വേണ്ടി സ്കൂള്‍ ബസ് ഉപയോഗിച്ചത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി.ഡി.ഇക്ക് പരാതി നൽകി. സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. അതെ സമയം പാര്‍ട്ടി പരിപാടിക്ക് ബസ് വിട്ടുനല്‍കിയതിനെ കുറിച്ച് അറിയില്ലെന്നാണ് പ്രിന്‍സിപ്പള്‍ നല്‍കുന്ന വിശദീകരണം.