< Back
Kerala
Shahabas
Kerala

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ കൊലപാതകം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Web Desk
|
1 March 2025 8:34 AM IST

അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ കൊലപാതകത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവൻകുട്ടി. അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണ്. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷത്തിൽ പരിക്കേറ്റ ഷഹാബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.


Similar Posts