< Back
Kerala

Kerala
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
|20 Jun 2025 10:49 PM IST
കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കും ശനിയാഴ്ച (2025 ജൂൺ 21) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.