< Back
Kerala

Kerala
കാട്ടാനയുടെ സാന്നിധ്യം: തിരുനെല്ലി പഞ്ചായത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
|11 Feb 2024 10:13 PM IST
മാനന്തവാടി നഗരസഭയിലെ വിവിധ ഭാഗങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12 ) ജില്ലാ കളക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു.
അതേസമയം കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും വിജയം കണ്ടില്ല. ബേലൂർ മഖ്‌നയെന്ന കാട്ടാനയുടെ സിഗ്നൽ ലഭിക്കുന്നതനുസരിച്ച് രാവിലെ തന്നെ ദൗത്യം പുനരാരംഭിക്കും. ദൗത്യം അവസാനിപ്പിച്ച് വൈകിട്ടോടെ കാടിറങ്ങിയ ഡി.എഫ്.ഒ അടക്കമുള്ളവരെ നാട്ടുകാർ തടഞ്ഞു. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.