< Back
Kerala

Kerala
കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി
|6 Dec 2023 6:08 PM IST
ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി.
കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ (07.12 2023) ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ അറിയിച്ചു. വി.എച്ച്.എസ്.സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറും, വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കും.