< Back
Kerala
അവധിയെടുത്തതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പരാതി
Kerala

അവധിയെടുത്തതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പരാതി

Web Desk
|
12 Sept 2025 5:52 PM IST

പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി

മലപ്പുറം:കടുങ്ങാത്തുകുണ്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം. ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ(BYVHSS ) പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ശിഹാബ് മര്‍ദിച്ചത്.

അവധിയെടുത്തതിനാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചു. അധ്യാപകനെതിരെ രക്ഷിതാക്കള്‍ കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കി.

ഇന്നലെ രാവിയാണ് സംഭവം. കുട്ടിയുടെ ക്ലാസ് ടീച്ചറാണ് ശിഹാബ്. കുട്ടിയുടെ കാലിനും കൈക്കും വയറിനും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സനേടി. സ്‌കൂള്‍ ഈ കാര്യത്തില്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. കൽപകഞ്ചേരി പോലീസ് വിദ്യാർത്ഥിയുടെ മൊഴിയെടുത്തു.

Similar Posts