< Back
Kerala

Kerala
സ്‌കൂള്‍ സമയമാറ്റം: സമയം വര്‍ധിപ്പിക്കുന്നതില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടക്കണം; സര്‍ക്കാരിനെതിരെ സമസ്ത എപി വിഭാഗം
|11 July 2025 9:45 AM IST
രാജ്യാന്തര തലത്തിലുള്ള മികച്ച വിദ്യാലയങ്ങളുടെ സമയ ക്രമം സര്‍ക്കാര്‍ പഠിക്കണമെന്ന് എ പി വിഭാഗം ആവശ്യപ്പെട്ടുന്നു
മലപ്പുറം: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത എ പി വിഭാഗം. രാജ്യാന്തര തലത്തിലുള്ള മികച്ച വിദ്യാലയങ്ങളുടെ സമയ ക്രമം സര്‍ക്കാര്‍ പഠിക്കണമെന്ന് എ പി വിഭാഗം ആവശ്യപ്പെടുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം എല്ലാവരുടെയും ഒന്നിച്ചുള്ള ശ്രമത്തിന്റെ ഫലമാണ്. ഇതില്‍ വിഭാഗീയത കാണുന്നത് അംഗീകരിക്കാനാകില്ലെന്നും എ പി വിഭാഗം വിമര്‍ശിച്ചു. മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ നടന്ന കേരള മുസ്ലിം ജമാഅത്ത് നേതൃ ക്യാമ്പിലാണ് വിമര്‍ശനം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മതസംഘടനകളുമായി കൂടിയാലോചന നടത്തിയിട്ടില്ല. മദ്‌റസ സമയമനുസരിച്ച് സ്‌കൂള്‍ സമയം ക്രമീകരിക്കാവുന്നതാണെന്നും എപി വിഭാഗം വിമര്‍ശിച്ചു.