< Back
Kerala

Kerala
കോട്ടയത്ത് സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; 28 പേർക്ക് പരിക്ക്
|3 Dec 2025 6:40 AM IST
വളവിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.
കോട്ടയം: കോട്ടയം നെല്ലാപ്പാറ ചൂരപ്പേട്ടവളവിൽ സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 28 പേർക്ക് പരിക്കേറ്റു.
ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.
വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. 42 കുട്ടികളും നാല് അധ്യപകരും ഉൾപ്പെട്ട സംഘം മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.