< Back
Kerala
കൊല്ലത്ത്  വിദ്യാര്‍ഥികളുമായി പോയ സ്‌കൂൾ വാൻ കയറ്റം കയറുന്നതിനിടെ മറിഞ്ഞു
Kerala

കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂൾ വാൻ കയറ്റം കയറുന്നതിനിടെ മറിഞ്ഞു

Web Desk
|
1 April 2022 11:06 AM IST

കയറ്റം കയറുന്നതിനിടെ നിന്ന വാൻ പിറകോട്ട് പോയി ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നത് വൻ ദുരന്തം ഒഴിവാക്കി

കൊല്ലം ഏരൂർ അയിലറയിൽ സ്‌കൂൾ വാൻ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുമായി പോയ വാൻ കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാൻ മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കയറ്റം കയറുന്നതിനിടക്ക് വാൻ നിന്നു പോവുകയും പുറകോട്ടു പോയി ഒരു ഇലക്ടറിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. പോസ്റ്റിലിടിച്ച് നിന്നില്ലായിരുന്നെങ്കിൽ തഴെയുള്ള വലിയ കുഴിയിലേക്ക് വീണ് വലിയൊരപകടം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

പതിനഞ്ചോളം വിദ്യാർഥികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയുടെ തലക്ക് ചെറിയ മുറിവേറ്റതൊഴിച്ചാൽ ആർക്കും വലിയ പരിക്കുകളില്ല. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയേയും പരിക്കേറ്റ ആറു വിദ്യാർഥികളെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയിലറ യുപി സ്കൂളിലെ വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Similar Posts