< Back
Kerala

Kerala
സ്‌കൂള്‍ മതില്‍ തകര്‍ന്നുവീണു; വന്‍ അപകടം ഒഴിവായി
|27 July 2025 8:06 PM IST
മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിലാണ് തകര്‍ന്നു വീണത്
പാലക്കാട്: വടക്കഞ്ചേരിയില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു. മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ഈ സമയത്ത് മറ്റു വാഹനങ്ങള്‍ ഈ വഴി പോവാത്തതിനാല്‍ അപകടങ്ങള്‍ ഉണ്ടായില്ല. ചുറ്റുമതില്‍ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ്. തകര്‍ന്നുപോയ മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ദിത്തിയുടെ ഭാഗം അടര്‍ന്നു നില്‍ക്കുന്ന നിലയിലാണ്. ഈ ഭാഗത്തുള്ള മതില്‍ക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന നിലയിലാണ്.