< Back
Kerala
A detailed search will be conducted today in Chaliyar for those missing in the Mundakkai landslide disaster
Kerala

മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന; ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിക്കും

Web Desk
|
4 Aug 2024 4:53 PM IST

മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിക്കുന്നു. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.

ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്തപരിശോധന്ക്ക് തയ്യാറായിട്ടുള്ളവർക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നത്. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധന്ക്ക് എടുക്കുന്നത്.

Similar Posts