Kerala

Kerala
'ശസ്തക്രിയയ്ക്കിടെ കത്രിക മറന്നുവെച്ചിട്ടില്ല': വീഴ്ചയില്ലെന്ന് ആവർത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്
|28 Oct 2022 4:56 PM IST
ശസ്ത്രക്രിയയ്ക്കുപയോഗിച്ച എല്ലാ ഉപകരണങ്ങളും തിരികെ വച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രിയുടെ വാദം
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവെച്ചു എന്ന ആരോപണത്തിൽ പ്രതികരണമാവർത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്. യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് മെഡിക്കൽ കോളേജിലെ കത്രികയല്ല എന്നും ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ഐഎംസിഎച്ച് സൂപ്രണ്ട് അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുപയോഗിച്ച എല്ലാ ഉപകരണങ്ങളും തിരികെ വച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രിയുടെ വാദം. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയ സംഘം ആശുപത്രിയിലെത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടടക്കം മനുഷ്യാവകാശ കമ്മിഷന് കൈമാറുമെന്നാണ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്.