< Back
Kerala
scooter fire
Kerala

വീട്ടുമുറ്റത്തിട്ടിരുന്ന സ്കൂട്ടറുകൾ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു; ഒഴിവായത് വന്‍ദുരന്തം

Web Desk
|
5 Feb 2023 7:21 AM IST

സമീപത്തുണ്ടായിരുന്ന നിറച്ചുവെച്ച പാചക വാതക സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന സ്കൂട്ടറുകൾ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന നിറച്ചുവെച്ച പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ പടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി.

വൈക്കം വരിക്കാംകുന്ന് ജങ്ഷനിലെ ബാർബർ ഷോപ്പിന്റെ ഉടമ ശെൽവരാജിന്റെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകളാണ് കത്തിച്ചത്. സംഭവ സമയത്ത് ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്‍റെ ആധാരം, ബാങ്ക് പാസ്ബുക്ക് അടക്കം കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.



Related Tags :
Similar Posts