< Back
Kerala
എം.സി റോഡിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർ മരിച്ചു
Kerala

എം.സി റോഡിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർ മരിച്ചു

Web Desk
|
6 March 2022 6:30 PM IST

അപകടത്തിൽ പരിക്കേറ്റ യാത്രികൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു

എം.സി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർ മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ ഫോൺ റീച്ചാർജ് കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ സൈജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിബി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

Scooter passengers killed in car accident on MC Road, Changanassery

Similar Posts