< Back
Kerala
ബൈക്കുകളിലെ ട്വിസ്റ്റിങ് നമ്പര്‍ പ്ലേറ്റുകള്‍ക്കെതിരെ പരിശോധന കർശനമാക്കി
Kerala

ബൈക്കുകളിലെ ട്വിസ്റ്റിങ് നമ്പര്‍ പ്ലേറ്റുകള്‍ക്കെതിരെ പരിശോധന കർശനമാക്കി

Web Desk
|
26 Oct 2022 7:22 AM IST

വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റുകളുള്ള 8 ബൈക്കുകൾ ഇതുവരെ കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസ് പിടികൂടി

കോഴിക്കോട്: ബൈക്കുകളിലെ ട്വിസ്റ്റിങ് നമ്പര്‍ പ്ലേറ്റുകള്‍ക്കെതിരെ പൊലീസ് പരിശോധന കർശനമാക്കി. വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റുകളുള്ള 8 ബൈക്കുകൾ ഇതുവരെ കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസ് പിടികൂടി.

കാന്തിക ശക്തി ഉപയോഗിച്ച് മുമ്പിലേക്കും പിന്നിലേക്കും അതിവേഗം ചലിപ്പിക്കാന്‍ കഴിയുന്ന നമ്പര്‍ പ്ലേറ്റുകളാണ് ഇത്തരം ബൈക്കുകളിൽ ഉപയോഗിക്കുന്നത്. വാഹന പരിശോധനക്കിടെ വെട്ടിച്ച് കടക്കാൻ നമ്പർ പ്ളേറ്റുകളിൽ കൃത്രിമം നടത്തുന്ന ബൈക്കുകളെ പിടികൂടാൻ ഓപ്പറേഷൻ ടെയ്ൽ ടൈഡി എന്ന പേരിലാണ് പരിശോധന തുടരുന്നത്. ഇതുവരെ പിടിച്ചെടുത്ത 8 ബൈക്കുകളുടെയും ഫിറ്റ്നസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു. നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്വിസ്റ്റിങ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച ബൈക്കുകൾ വ്യാപകമായി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരും.



Similar Posts