< Back
Kerala

Kerala
ചന്ദനമുട്ടികളുമായി എസ്.ഡി.പി.ഐ നേതാവ് പിടിയിൽ
|28 Aug 2023 7:59 PM IST
എസ്.ഡി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദാണ് തുണിയിലൊളിപ്പിച്ച് കൊണ്ടുപോവുകയായിരുന്ന ചന്ദനമുട്ടികളുമായി പിടിയിലായത്.
കാസർകോട്: ചന്ദനമുട്ടിയുമായി എസ്.ഡി.പി.ഐ നേതാവ് പിടിയിൽ. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശി ടി. അബ്ദുൽ സമദിനെയാണ് 1.3 കിലോഗ്രാം ചന്ദന മുട്ടിയുമായി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ രാംഗനറിൽ വാഹന പരിശോധനയ്ക്കിടെയാണ് സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന ചന്ദനം പിടിച്ചത്.
എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റാണ് അബ്ദുൽ സമദ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്നു. സ്‌കൂട്ടറിൽ തുണിയിലൊളിപ്പിച്ച നിലയിലായിരുന്നു ചന്ദനമുട്ടികൾ. ഇയാൾ സഞ്ചരിച്ച കെ.എൽ. 14 എസ്-328 നമ്പർ സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചന്ദനമുട്ടികൾ സഹിതം വനംവകുപ്പിന് കൈമാറി. ചന്ദനക്കള്ളക്കടത്തിലും മോഷണക്കേസുകളിലും പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.