< Back
Kerala
ശ്രീനിവാസൻ വധം: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്
Kerala

ശ്രീനിവാസൻ വധം: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്

Web Desk
|
25 April 2022 9:45 PM IST

ശ്രീനിവാസൻ വധക്കേസിൽ ഇനിയും പ്രതികളെ പിടികൂടാനുള്ളതിനാൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പരിശോധന നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിലെ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്. വൈകീട്ട് ആറോടെ മാതാകോവിൽ സ്ട്രീറ്റിലെ ഓഫീസിലാണ് പാലക്കാട് ഡിവൈഎസ്പി പി.സി ഹരിദാസിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്.

ശ്രീനിവാസൻ വധക്കേസിൽ ഇനിയും പ്രതികളെ പിടികൂടാനുള്ളതിനാൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പരിശോധന നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച തൃത്താല, ഞാങ്ങാട്ടിരി, ചാലിപ്പുറം, ആമയൂർ, ശങ്കരമംഗലം, കൊടലൂർ, കാരക്കാട് പാറപ്പുറം എന്നിവിടങ്ങളിലെ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പരിശീലന കേന്ദ്രത്തിലും നാർകോട്ടിക് സെൽ ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

അതിനിടെ ശ്രീനിവാസൻ കൊല്ലപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് കൊലയാളി സംഘം ബിജെപി ഓഫീസിന് മുന്നിലൂടെ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കുകൾക്ക് മുന്നിൽ പോകുന്ന കാറിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related Tags :
Similar Posts