< Back
Kerala
SDPI P Abdul Hameed about Palakkad bye election
Kerala

പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതിന് യോഗ്യത തെളിയിക്കുന്നയാളെ പിന്തുണക്കും: എസ്ഡിപിഐ

Web Desk
|
1 Nov 2024 4:32 PM IST

ചേലക്കരയിൽ ആരെയും പിന്തുണക്കില്ല.

പാലക്കാട്: പാലക്കാട് തൃശൂർ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് യോഗ്യത തെളിയിക്കുന്നയാളെ പിന്തുണക്കും. ചേലക്കര രണ്ട് മുന്നണികളേയും പിന്തുണക്കില്ല. കേരളം നിയമവാഴ്ച തകർന്ന സംസ്ഥാനമായി മാറി. അതിന് നേതൃത്വം കൊടുക്കുന്നത് എഡിജിപിയാണെന്ന് വ്യക്തമായിട്ടും സർക്കാർ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷവും കാര്യമായി പ്രതികരിച്ചില്ല. അതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വയനാട് ഉപതെരഞ്ഞെടുപ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേനിലപാട് തുടരുമെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

Similar Posts