< Back
Kerala
ഇന്ത്യ മനുഷ്യത്വത്തോടൊപ്പം നിൽക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

SDPI | Photo | Mediaone

Kerala

ഇന്ത്യ മനുഷ്യത്വത്തോടൊപ്പം നിൽക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Web Desk
|
3 Oct 2025 9:26 PM IST

'ലോകം ഗസ്സക്കൊപ്പം, ഇന്ത്യ ഇസ്രയേൽ നയതന്ത്ര ബന്ധം അവസാനിപ്പിക്കുക' എന്ന പ്രമേയത്തിൽ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ഫലസ്തിൻ സംഗമം സംഘടിപ്പിച്ചു

കൊച്ചി: ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത നരനായാട്ടുമായി ഫലസ്തീൻ മക്കളെ ചുട്ടുകൊല്ലുന്ന ഇസ്രായേലിനെതിരെ ലോകരാജ്യങ്ങൾ മുഴുവൻ നിലകൊള്ളുമ്പോൾ ഭീകര രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന ഇന്ത്യൻ ഭരണാധികാരികളുടെ സമീപനം മനുഷ്യത്വവിരുദ്ധമാണെന്നും, ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ച് മനുഷ്യത്വത്തോടൊപ്പം നിൽക്കാൻ തയ്യാറാകണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. 'ലോകം ഗസ്സക്കൊപ്പം, ഇന്ത്യ ഇസ്രയേൽ നയതന്ത്ര ബന്ധം അവസാനിപ്പിക്കുക' എന്ന പ്രമേയത്തിൽ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തിൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടക്കാട്ടുകര ജങ്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി, നഗരം ചുറ്റി ആലുവ മാർക്കററ്റിന് സമീപം സമാപിച്ചു. ജില്ലാ പ്രസിഡന്റ് അജ്മൽ കെ. മുജിബ് അധ്യക്ഷത വഹിച്ച ഫലസ്തീൻ സംഗമത്തിൽ ആലുവ അദ്വതാശ്രമം സെക്രട്ടറി സ്വമി ധർമ ചൈതന്യ, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, വിമൻ ഇന്ത്യ മൂവ്‌മെൻറ് ദേശീയ വൈസ് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ, സംസ്ഥാന സമിതി അംഗങ്ങളായ വി.എം ഫൈസൽ, വി.കെ ഷൗക്കത്തലി, ജില്ലാ ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി, ആലുവ മണ്ഡലം പ്രസിഡന്റ് കെ.എം അബു സംസാരിച്ചു.

Similar Posts