< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്; ആരുമായും സഖ്യമില്ലെന്ന് എസ്ഡിപിഐ
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ആരുമായും സഖ്യമില്ലെന്ന് എസ്ഡിപിഐ

Web Desk
|
12 Nov 2025 12:24 PM IST

ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തുമെന്നും സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പറഞ്ഞു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്ന് എസ്ഡിപിഐ. ഒരു മുന്നണിയുമായും സഖ്യത്തിനോ ധാരണക്കോ എസ്ഡിപിഐ തയ്യാറല്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു.

4000 വാർഡുകളില്‍ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 103 സീറ്റുകൾ ലഭിച്ചു. മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളെക്കാൾ ഇരട്ടിയാണ് ഇത്. ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തും. പ്രാതിനിധ്യം ഇല്ലാത്ത പഞ്ചായത്തുകൾ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ പാർട്ടിക്ക് പ്രാതിനിധ്യം ഉണ്ടാക്കും.

എല്ലാ ജില്ലാ പഞ്ചായത്ത് ‍ഡിവിഷനുകളിലും മത്സരിക്കും. കേരളത്തിലെ 30ൽ അധികം ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സി.പി.എ ലത്തീഫ് പ്രതികരിച്ചു.

Similar Posts