< Back
Kerala

Kerala
ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
|26 Sept 2022 9:57 AM IST
വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊല്ലം: പോപുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ആക്രമിച്ച എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്റ് ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പൊലീസുകാരെ ബൈക്കിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന തരത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിറ്റേ ദിവസം സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് എസ്ഡിപിഐ പറയുന്നത്. വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.