< Back
Kerala
മലപ്പുറത്ത് എസ്ഡിപിഐ നേതാക്കൾ മുസ്‌ലിം ലീഗിൽ ചേർന്നു
Kerala

മലപ്പുറത്ത് എസ്ഡിപിഐ നേതാക്കൾ മുസ്‌ലിം ലീഗിൽ ചേർന്നു

Web Desk
|
15 Nov 2025 4:23 PM IST

2016 തെരഞ്ഞെടുപ്പിൽ നിയമസഭാ സ്ഥാനാർഥിയായിരുന്നു ഫത്താഹ് മാസ്റ്റർ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ എസ്ഡിപിഐ നേതാക്കൾ മുസ്‌ലിം ലീഗിൽ ചേർന്നു.

2016ൽ നിയമസഭാ സ്ഥാനാർഥിയായിരുന്ന സംസ്ഥാന പ്രതിനിധി സഭാംഗം ഫത്താഹ് മാസ്റ്റർ, പൊന്നാനി മണ്ഡലം മുൻ സെക്രട്ടറി ഹാരിസ് എന്നിവരാണ് ലീഗിൽ ചേർന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് നേതൃത്വം പിന്നോട്ട് പോയത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ നടപടികളാണ് പാർട്ടി വിടാൻ കാരണമെന്ന് ഹാരിസ് പറഞ്ഞു.

Similar Posts