< Back
Kerala

Kerala
മലപ്പുറത്ത് എൻഐഎ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവർത്തകരെ വിട്ടയച്ചു
|4 April 2025 11:07 PM IST
പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്.
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എൻഐഎ കസ്റ്റഡിയിലെടുത്ത നാല് എസ്‍ഡിപിഐ പ്രവർത്തകരെ വിട്ടയച്ചു. ഇർഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശേരി, ഷിഹാബുദീൻ ചെങ്ങര എന്നിവരെയാണ് വിട്ടയച്ചത്.
പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഇവർക്ക് അതുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് എൻഐഎ സംഘം വീടുകളിൽ എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, നേരത്തെ കസ്റ്റഡിയിലെടുത്ത ഷംനാദ് എന്ന എസ്ഡിപിഐ പ്രവർത്തകനെ റിമാൻഡ് ചെയ്‌തെന്നാണ് വിവരം.