< Back
Kerala

Kerala
ശ്രീനിവാസൻ വധക്കേസിലെ പ്രതിക്ക് പണം നൽകി; എസ്.ഡി.പി.ഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
|16 July 2022 3:51 PM IST
ഡൽഹിയിലെ കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്
പാലക്കാട്: എസ്.ഡി.പി.ഐ കേന്ദ്ര കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലെ കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. പാലക്കാട് ശ്രീനിവാസൻ കേസിലെ പ്രതിയ്ക്ക് അക്കൗണ്ടിൽ നിന്നും പണം നൽകിയിരുന്നെന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലാണ് നടപടി. പതിമൂന്നാം പ്രതി അബ്ദുൾ റഷീദിനാണ് പണം നൽകിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അബ്ദുൽ റഷീദ് നേരത്തെ ഡൽഹിയിലെ എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്നു. എല്ലാ മാസവും ഇദ്ദേഹത്തിന് എസ്.ഡി.പി.ഐ കേന്ദ്ര കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അയക്കാറുണ്ട്. മാസാവസാനമാണ് ഇയാൾക്ക് പണമയക്കാറുള്ളത്. ശ്രീനിവാസൻ കൊല്ലപ്പെട്ട പിറ്റേദിവസം പ്രതിക്ക് പണം നൽകിയെന്നും അന്വേഷണ സംഘം വിശദമാക്കി.