< Back
Kerala
എസ്.ഡി.ടി.യു മെയ് ദിന റാലിയും സമ്മേളനവും നടത്തി
Kerala

എസ്.ഡി.ടി.യു മെയ് ദിന റാലിയും സമ്മേളനവും നടത്തി

Web Desk
|
1 May 2023 5:57 PM IST

തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് എ.വാസു ഉദ്ഘാടനം ചെയ്തു

എറണാകുളം: മെയ് ദിന റാലിയും സമ്മേളനവും നടത്തി എസ്.ഡി.റ്റി.യു. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് എ.വാസു ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ദേശീയ സെക്രട്ടറി നൗഷാദ് മംഗലശേരിയും, കോഴിക്കോട് കൊടുവള്ളിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദീനും, കൊല്ലത്ത് ദേശീയ സമിതി അംഗം കരമന ജലീലും, ആലപ്പുഴയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് കാജാഹുസൈനും ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സംസ്ഥാന സമിതി അംഗം കടക്കല്‍ ജലിലും, പാലക്കാട് ഷെര്‍ണ്ണുരില്‍ സംസ്ഥാന സമിതി അംഗം ഇസ്മായില്‍ കമ്മനയും, മലപ്പുറത്ത് സംസ്ഥാന ട്രഷറര്‍ അഡ്വ. എ.എ.റഹീമും, വയനാട്ടില്‍ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലിയും, കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി സലീം കാരാടിയും, കാസര്‍ഗോഡ് ഹൊസംഗടിയില്‍ ജില്ലാ പ്രസിഡന്റ് കുന്നില്‍ സക്കരിയ്യയും ഉദ്ഘാടനം ചെയ്തു. റാലികള്‍ക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. രാവിലെ യൂണിറ്റ് തലങ്ങളില്‍ പതാകയുയര്‍ത്തി. മെയ് ദിന പ്രതിജ്ഞയും സന്ദേശവും നല്‍കി.

Similar Posts