Kerala
missing case
Kerala

മലപ്പുറം അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചിൽ തുടരുന്നു

Web Desk
|
6 July 2023 8:38 AM IST

ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും സുശീലയെയും പേരക്കുട്ടിയായ പന്ത്രണ്ട് വയസുകാരിയെയും കണ്ടെത്താനായില്ല

മലപ്പുറം: മലപ്പുറം അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചിൽ തുടരുന്നു. എൻഡിആർഎഫും ഫയർ ഫോഴ്‌സുമാണ് തിരച്ചിൽ നടത്തുന്നത്.

ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് ഒരു കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ അമരമ്പലം പുഴക്കടവിൽ ഇറങ്ങുന്നത്. എന്തിനാണ് ഇവർ ഈ സമയത്ത് ഇവിടെയെത്തിയെന്ന കാര്യം വ്യക്തമല്ല. മൂന്ന് പേർ രക്ഷപെട്ടുവെങ്കിലും സുശീലയും പന്ത്രണ്ട് വയസുള്ള പേരക്കുട്ടിയും ഒഴുക്കിൽ പെടുകയായിരുന്നു.

ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. രണ്ടുബോട്ടുകളിലായി എൻഡിആർഎഫ് സംഘവും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ശക്തമായ ഒഴുക്കുള്ളതിനാൽ തിരച്ചിലിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Similar Posts