< Back
Kerala
Search continues for Newlywed slipped into river while taking selfie
Kerala

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ ദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു; ബന്ധുവിന്റെ മൃതദേഹം കണ്ടെത്തി

Web Desk
|
30 July 2023 7:30 AM IST

കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ വീണത്. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ പുഴയിൽ വീണ് കാണാതായ ദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു. സ്കൂബ ടീമിന്റെ സഹായത്തോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ദമ്പതികൾക്കൊപ്പം പുഴയിൽ വീണ ഒരാളുടെ മൃതദേഹം ഇന്നലെ രാത്രിയിൽ കണ്ടെടുത്തിരുന്നു.

കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ വീണത്. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു. അൻസിലിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്.

updating

Similar Posts