< Back
Kerala

Kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
|31 May 2025 7:25 AM IST
ഇന്നലെ അപകടത്തിൽപ്പെട്ട സ്റ്റെലസ്സ് എന്നയാളെ ഇനിയും കണ്ടെത്താനായിട്ടില്ല
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ അപകടത്തിൽപ്പെട്ട അനു എന്ന വള്ളത്തിലെ സ്റ്റെലസ്സ് എന്നയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ വള്ളത്തിലെ മറ്റൊരു മത്സ്യത്തൊഴിലാളി തഥേയൂസിന്റെ മൃതദേഹം ഇന്നലെ പൂവാറാർ തീരത്ത് നിന്ന് കിട്ടിയിരുന്നു.
വിഴിഞ്ഞം സ്വദേശിയാണ് സ്റ്റെലസ്സ്. തീരത്തടുക്കാൻ കഴിയാതിരുന്ന രണ്ട് വള്ളങ്ങളിലെ എട്ട് പേർക്കായും തിരച്ചിൽ തുടരുകയാണ്. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങിലെ ജീവനക്കാർക്കായാണ് തിരച്ചിൽ. ഇവരും വിഴിഞ്ഞം സ്വദേശികളാണ്. രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടന്നു.