< Back
Kerala

Kerala
വനത്തിൽ കാണാതായ ആദിവാസി വയോധികയ്ക്കായി തിരച്ചിൽ തുടരുന്നു
|7 May 2024 7:10 PM IST
ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
തൃശ്ശൂർ: അതിരപ്പള്ളിയിൽ വിറക് ശേഖരിക്കുന്നതിനിടെ വനത്തിൽ കാണാതായ ആദിവാസി വയോധികയ്ക്കായി തിരച്ചിൽ തുടരുന്നു. വാച്ചുമരം കോളനിയിലെ താമസക്കാരി എഴുപതു വയസ്സുള്ള അമ്മിണിയെയാണ് (70) കാണാതായത്. വനവകുപ്പിന്റെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ് തിരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച കാലത്ത് വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ അമ്മിണി വൈകുന്നേരം നാലുമണിയോടെ തിരികെ എത്തിയിരുന്നു. എന്നാൽ കോടാലി മറന്നെന്നു പറഞ്ഞ് വീണ്ടും കാട്ടിലേക്ക് പോവുകയായിരുന്നു. നേരം ഇരുട്ടിയിട്ടും അമ്മിണിയെ കാണാതായതോടെയാണ് ബന്ധുക്കൾ വനവകുപ്പിൽ വിവരം അറിയിച്ചത്. ഇന്നലെ രാത്രി ഒരുമണിവരെ തിരച്ചിൽ നടത്തിയെങ്കിലും അമ്മിണിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് കാലത്ത് വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.