< Back
Kerala

Kerala
അങ്കോലയിൽ അർജുനായുള്ള തിരച്ചിൽ ഇന്ന് മുതൽ വീണ്ടും; നാവികസേനയും മാൽപെ സംഘവും ദൗത്യത്തിന്
|16 Aug 2024 6:24 AM IST
സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല
അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയിൽ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. നാവിക സേനയിലേയും ഈശ്വർ മൽപ്പെ സംഘത്തിലെയും മുങ്ങൽ വിദഗ്ധർ നദിയിൽ മുങ്ങി പരിശോധന നടത്തും.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അർജുൻ്റെ വാഹനത്തിൻ്റെ ഹൈഡ്രോളിക്ക് ജാക്കിയും മരത്തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും പത്ത് മണിയോടെ പരിശോധനയ്ക്ക് എത്തും. സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല.
