Kerala

Kerala
വാകേരിയിൽ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്നും തുടരും; കാമറകളിൽ പതിഞ്ഞ കാൽപ്പാടുകൾ കേന്ദ്രീകരിച്ച് പരിശോധന
|11 Dec 2023 6:52 AM IST
ശനിയാഴ്ചയാണ് പശുക്കൾക്ക് പുല്ലരിയാൻ പോയ മൂടക്കൊല്ലി സ്വദേശി പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്
വയനാട്: വാകേരിയിൽ യുവാവിന്റെ ജീവനെടുത്ത കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന വനംവകുപ്പിന്റെ കാമറകളിലെ വിവരങ്ങളും കാൽപ്പാടുകളും പരിശോധിച്ചാകും ഇന്ന് വനംവകുപ്പിന്റെ തിരച്ചിൽ. ശനിയാഴ്ചയാണ് പശുക്കൾക്ക് പുല്ലരിയാൻ പോയ മൂടക്കൊല്ലി സ്വദേശി പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.
മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ കടുവയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. മയക്കുവെടി വെച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.