< Back
Kerala
കരഞ്ഞ് നടക്കുന്ന കുട്ടിയെ കണ്ടിരുന്നു; സുഹാനെ കണ്ടെന്ന് സ്ത്രീകള്‍, പ്രദേശത്തെ കുളങ്ങളിലടക്കം പരിശോധന
Kerala

'കരഞ്ഞ് നടക്കുന്ന കുട്ടിയെ കണ്ടിരുന്നു'; സുഹാനെ കണ്ടെന്ന് സ്ത്രീകള്‍, പ്രദേശത്തെ കുളങ്ങളിലടക്കം പരിശോധന

Web Desk
|
28 Dec 2025 9:06 AM IST

കുട്ടിക്ക് കേള്‍വിക്കും സംസാരശേഷിക്കും പ്രശ്നമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു

പാലക്കാട്:ചിറ്റൂരിൽ കാണാതായ ആറുവയസുകാരനായി തിരച്ചിൽ തുടരുന്നു. സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. സുഹാന്റെ വീട്ടിൽ നിന്നും 100 മീറ്റർ മാറി കുട്ടിയെ കണ്ടെന്ന് രണ്ട് സ്ത്രീകൾ അറിയിച്ചിരുന്നു. കുട്ടി കരഞ്ഞ് നടക്കുകയായിരുന്നുവെന്ന് വിവരം.

അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാനെ ആണ് ഇന്നലെ കാണാതായത്.ചിറ്റൂരിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ CCTV ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.സ്ത്രീകൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തനായില്ല. ആരോഗ്യ വകുപ്പിലെ ജീവനക്കാരായ സ്ത്രീകളാണ് കുട്ടിയെ കണ്ടെന്ന് മൊഴി നല്‍കിയിരിക്കുന്നത്. വെള്ള ബനിയന്‍ ഇട്ട കുട്ടിയെ കണ്ടെന്നാണ് ഇവര്‍ നല്‍കിയ മൊഴി.

സുഹാന് വേണ്ടി വീണ്ടും ഫയർഫോഴ്സിന്റെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എരുമങ്കോട് പ്രദേശത്തെ കുളങ്ങളിലാണ് വീണ്ടും പരിശോധന നടത്തുന്നത്. ചിറ്റൂരിൽ നിന്നും പാലക്കാട് നിന്നുമുള്ള ഫയർഫോഴ്സ് സംഘമാണ് പരിശോധന നടത്തുന്നത്.

ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.ടിവി കാണുന്നതുമായി ബന്ധപ്പെട്ടാണ് സഹോദരനുമായി വഴക്കിട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിക്ക് കേള്‍വിക്കും സംസാരശേഷിക്കും പ്രശ്നമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.


Similar Posts