< Back
Kerala

Kerala
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്: ഇന്ന് മുതൽ പിഴ
|1 Nov 2023 7:03 AM IST
ഡ്രൈവർക്കും ക്ലീനർക്കും സീറ്റ് ബെൽറ്റ് നിർബന്ധം
തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുൻസീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ. ക്യാമറ മുഖേന പിഴ ചുമത്തും. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ മതിയെന്ന ഇളവ് നൽകിയിട്ടുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങളാൽ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും.