< Back
Kerala
രാഹുലിനെതിരായ രണ്ടാമത്തെ  കേസ്; അതിജീവിതക്ക് നോട്ടീസ്
Kerala

രാഹുലിനെതിരായ രണ്ടാമത്തെ കേസ്; അതിജീവിതക്ക് നോട്ടീസ്

Web Desk
|
4 Dec 2025 1:53 PM IST

മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെയിൽ അയച്ചത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതക്ക് നോട്ടീസ് അയച്ച് പൊലീസ്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെയിൽ അയച്ചത്. മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കും.

അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റ് തടയണമെന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഹരജിയിൽ തിരുവനന്തപുരം ജില്ലാ കോടതി അൽപസമയത്തിനകം വിധി പറയും. വിശദമായ വാദം പൂർത്തിയതോടെ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

രാഹുലിനെതിരെ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കി. വാട്സാപ് സ്ക്രീൻ ഷോർട്ട് ഉൾപ്പെടെയുള്ള തെളിവുകളാണ് കോടതിയിൽ നൽകിയത്. രണ്ടാമത്തെ കേസിന്‍റെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം അന്വേഷണ സംഘം വ്യാപിപ്പിച്ചു. വയനാട് - കർണാടക അതിർത്തിയിൽ അന്വേഷണ തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ എതിരായാൽ രാഹുൽ വയനാട്ടിലേയോ കാസർകോട്ടെയോ കോടതിയിൽ കീഴടങ്ങാനും സാധ്യതയുണ്ട്. രാഹുലിനെ ബംഗളൂരുവിൽ എത്തിച്ച ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Similar Posts