< Back
Kerala

Kerala
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം; 75.38% പോളിങ്
|11 Dec 2025 8:07 PM IST
ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വയനാട് ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം അവസാനിച്ചപ്പോൾ മികച്ച പോളിങ് രേഖപ്പെടുത്തി. 75.38 ശതമാനമാണ് പോളിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെപോളിങ് ശതമാനത്തെ അപേക്ഷിച്ച് കുറവാണ് ഇത്തവണത്തെ പോളിങ്. കോഴിക്കോടും തൃശൂരും കണ്ണൂരും അടക്കമുള്ള നഗര വാർഡുകളിൽ പോളിങ് ശതമാനം പ്രതീക്ഷിച്ച അത്ര ഉയർത്താനായില്ല. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വയനാടും കുറവ് വോട്ട് രേഖപ്പെടുത്തിയത് തൃശൂരുമാണ്.