< Back
Kerala

Kerala
'മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി'; ഗോളടിച്ച് കേരളം, ഏറ്റവും കൂടുതൽ മലപ്പുറത്ത്
|26 Jan 2023 7:28 AM IST
സര്‍ക്കാര്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ചില്‍ 214526 ഗോളുകൾ അടിച്ചു
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാര്‍ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. ക്യാമ്പയിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ചില്‍ 214526 ഗോളുകൾ അടിച്ചു. ഗോള്‍ ചലഞ്ചിന്‍റെ ഭാഗമായി ഏറ്റവുമധികം ഗോളുകളടിച്ചത് മലപ്പുറം ജില്ലയിലാണ്.
നവംബര്‍ 14ന് ആരംഭിച്ച രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്.ആദ്യഘട്ട പ്രചാരണം ഒക്ടോബര്‍ 6ന് ആരംഭിച്ച് നവംബര്‍ 1 ന് ഒരു കോടി ആളുകള്‍ അണിനിരന്ന ലഹരി വിരുദ്ധ ശൃംഖലയോടെ സമാപിച്ചിരുന്നു