< Back
Kerala
ചിൽഡ്രൻസ് ഹോമിൽ നിന്ന്‌ ഒളിച്ചോടിയ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Kerala

ചിൽഡ്രൻസ് ഹോമിൽ നിന്ന്‌ ഒളിച്ചോടിയ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

Web Desk
|
29 Jan 2022 12:10 PM IST

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക

കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കാണാതായ കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.

ബാലികാമന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെൺകുട്ടികളിൽ നാലുപേരാണ് ഇന്നലെ ഐലന്റ് എക്‌സ്പ്രസ് വഴി പാലക്കാട്ടെത്തിയത്. ബെംഗളൂരുവിൽ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവർക്കൊപ്പമുളള യുവാക്കളെ പൊലീസ് കേസെടുക്കും ഇവർക്കെതിരെ പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.

ബാലികാമന്ദിരത്തിലെ അവസ്ഥകൾ മോശമായതിനാലാണ് പുറത്ത് കടക്കാൻ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികൾ പറഞ്ഞു.

Similar Posts