< Back
Kerala
മലപ്പുറത്ത് മുസ്‌ലിം ലീഗിൽ വിഭാഗീയത; ഓഫീസ്  അടച്ചുപൂട്ടി  പ്രവർത്തകർ
Kerala

മലപ്പുറത്ത് മുസ്‌ലിം ലീഗിൽ വിഭാഗീയത; ഓഫീസ് അടച്ചുപൂട്ടി പ്രവർത്തകർ

Web Desk
|
2 Feb 2026 8:44 AM IST

ജനമുന്നേറ്റ യാത്രക്ക് കരിങ്കൊടി കാണിക്കുമെന്ന് പ്രവർത്തകർ

മലപ്പുറം: മലപ്പുറം പള്ളിക്കൽ പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ വിഭാഗീയത. കരിപ്പൂർ മേഖല മുസ്ലിം ലീഗ് ഓഫീസിന് നാല് പൂട്ടിട്ട് പ്രവർത്തകർ. 11ാം വാർഡിൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് പ്രവർത്തകർ ഓഫീസ് പൂട്ടിയത്.

വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത സ്ഥാനാർഥിയെ മണ്ഡലം കമ്മറ്റി മാറ്റിയതായി പ്രവർത്തകർ. വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി 22 വോട്ടിനു പരാജയപെട്ടിരുന്നു. മണ്ഡലം പ്രസിഡന്റ് വി.പി അബ്ദുൽ ഹമീദ് നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് കരിങ്കൊടി കാണിക്കുമെന്ന് പ്രവർത്തകർ.

Similar Posts