< Back
Kerala
cpm representative image
Kerala

തൃശൂരില്‍ സിപിഎമ്മിനുള്ളിൽ വിഭാഗീയത രൂക്ഷം; ബിന്നി ഇമ്മട്ടിയുടെ പരാതിയില്‍ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Web Desk
|
16 May 2024 7:03 PM IST

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ സെക്രട്ടറിയെറ്റ് അംഗം ചന്ദ്രശേഖരന്‍ എന്നിവരാണ് അന്വേഷണ കമ്മീഷനില്‍ ഉള്ളത്

തൃശൂര്‍: തൃശൂരില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയത രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് ബിന്നി ഇമ്മട്ടി യുവ നേതാവിനെതിരെ നല്‍കിയ പരാതിയില്‍ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ സെക്രട്ടറിയെറ്റ് അംഗം ചന്ദ്രശേഖരന്‍ എന്നിവരാണ് അന്വേഷണ കമ്മീഷനില്‍ ഉള്ളത്. മുന്‍മന്ത്രി എസി മൊയ്ദീന്റെ വിശ്വസ്ഥനും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനൂപ് ഡേവിസ് കാടയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നത് .

അനൂപ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തുന്നു, കരുവണ്ണൂര്‍ കേസിലെ മുഖ്യ പ്രതിയുമായി അനൂപിന് ബന്ധമുണ്ട്, സ്വര്‍ണ്ണ വ്യാപാരികളുമായും ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാവുക.

Similar Posts