< Back
Kerala
വിദ്യാർത്ഥികളോടുള്ള സമീപനത്തില്‍ മതേതരത്വം പ്രധാനം; പരിപാടിയില്‍ നിന്ന് ഇറങ്ങിയത് ഭരണഘടന സംരക്ഷിക്കാന്‍: മന്ത്രി വി.ശിവന്‍കുട്ടി
Kerala

''വിദ്യാർത്ഥികളോടുള്ള സമീപനത്തില്‍ മതേതരത്വം പ്രധാനം''; പരിപാടിയില്‍ നിന്ന് ഇറങ്ങിയത് ഭരണഘടന സംരക്ഷിക്കാന്‍: മന്ത്രി വി.ശിവന്‍കുട്ടി

Web Desk
|
21 Jun 2025 11:09 AM IST

ഇഷ്ടപ്പെട്ട ചിഹ്നങ്ങള്‍ വെക്കാനുള്ള സ്ഥലമല്ല ഔദ്യോഗിക വസതികളെന്ന് മന്ത്രി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ നിന്ന് ഇറങ്ങി വന്നത് ഭരണഘടന സംരക്ഷിക്കാനെന്ന് മന്ത്രി. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മത ചിഹ്നങ്ങള്‍ പാടില്ലാത്ത ഓര്‍ഗനൈസേഷന്‍. വിദ്യാർത്ഥികളോടുള്ള സമീപനത്തില്‍ മതേതരത്വം പ്രധാനമാണെന്നും ഇറങ്ങിപ്പോക്ക് വ്യക്തിപരമല്ല, ഭരണഘടനയോടുള്ള കൂറ് കൊണ്ടാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

''എബിവിപി കരിങ്കൊടി കാണിച്ചത് രാജ് ഭവന്‍ നിര്‍ദേശം പാലിച്ചാണ്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടി നടത്താനുള്ള അനുമതി തേടിയത് രാജ് ഭവനില്‍ നിന്ന്. ഞാന്‍ സമ്മതം നല്‍കി. പരിപാടി ദിവസം എനിക്ക് വായനാദിനം പരിപാടി ഉണ്ടായിരുന്നു. അല്പം താമസിച്ചാണ് ഞാന്‍ എത്തിയത്. പോയപ്പോള്‍ ഒരു സ്ത്രീ കാവി കൊടി പിടിച്ചിരിക്കുന്നതാണ് കണ്ടത്.

ഇഷ്ടപ്പെട്ട ചിഹ്നങ്ങള്‍ വെക്കാനുള്ള സ്ഥലമല്ല ഔദ്യോഗിക വസതികള്‍. ഗവര്‍ണര്‍ക്ക് എന്ത് അധികരമാനുള്ളത്. മഹാത്മാഗാന്ധിയുടെ പടമാണെങ്കില്‍ മനസ്സിലാക്കാം ഒരു വനിതയുടെ പടവും ആര്‍എസ്എസിന്റെ കോടിയും വെച്ചാല്‍ എങ്ങനെ അംഗീകരിക്കണാകും. അഹങ്കാരത്തോടെ തുടരാനാണ് ഭാവമെങ്കില്‍ അംഗീകരിക്കില്ല. ഭാരതാംബ സങ്കല്‍പ്പമുണ്ടെങ്കില്‍ ഞങ്ങള്‍ ഇങ്ക്വിലാബും വിളിക്കുന്നു. ആര്‍എസ്എസ് ന്റെ പതാക ഉയര്‍ത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല,'' മന്ത്രി പറഞ്ഞു.

Similar Posts