< Back
Kerala
മതില്‍ ചാടികടന്ന് അതിക്രമിച്ച് കയറി; പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച
Kerala

'മതില്‍ ചാടികടന്ന് അതിക്രമിച്ച് കയറി'; പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച

Web Desk
|
22 Aug 2025 1:54 PM IST

അതിക്രമിച്ച് കയറിയ ആളെ ഉടന്‍ പിടികൂടിയെന്നും ചോദ്യം ചെയ്തു വരികയാണെന്നും സിഐഎസ്എഫ് അറിയിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് കയറിയ ആളെ ഉടന്‍ പിടികൂടിയെന്നും ചോദ്യം ചെയ്തു വരികയാണെന്നും സിഐഎസ്എഫ് അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു കയറിയത്.

റെയില്‍ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടുകയായിരുന്നു. 2023 ഡിസംബറില്‍ പുകയാക്രമണം ഉണ്ടായതിന് പിന്നാലെ പാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.

Related Tags :
Similar Posts