< Back
Kerala

Kerala
ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച; സന്ദർശകൻ ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി
|7 Sept 2023 9:45 PM IST
കെ.എസ്.ഇ.ബിയുടെ പരാതിയിൽ ഇടുക്കി പോലീസ് കേസെടുത്തിട്ടുണ്ട്
ഇടുക്കി: ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച. ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ജൂലൈ 22 നാണ് സംഭവം. യുവാവ് കടന്നു പോകുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പരാതിയിൽ ഇടുക്കി പോലീസ് കേസെടുത്തിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് കേസെടുത്തത്.