< Back
Kerala
Shafi Parambil

ഷാഫി പറമ്പില്‍

Kerala

പാനൂർ സ്ഫോടനം; ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണം, ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Web Desk
|
16 April 2024 1:44 PM IST

ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സി.പി.എം അനുഭാവികളാണ്

കൊച്ചി: പാനൂർ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സി.പി.എം അനുഭാവികളാണ്.

കള്ളവോട്ട് തടയാൻ പോളിങ് പ്രകിയ റെക്കോർഡ് ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഷാഫിയുടെ ഹരജി ഹൈക്കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുണ്ടെന്ന് കാണിച്ച് യു.ഡി.എഫ് പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചു.



Similar Posts