< Back
Kerala

Kerala
ബി.ജെ.പി നേതാക്കളുടെ പ്രസ്താവന കലാപമുണ്ടാക്കുന്നത് : സീതാറാം യെച്ചൂരി
|7 Jun 2022 11:44 AM IST
ബി ജെ പി നേതാക്കൾ പറഞ്ഞതിന് രാജ്യം മാപ്പ് പറയേണ്ട കാര്യമില്ലെന്ന് യെച്ചൂരി
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങള്‍ കലാപം ഉണ്ടാക്കുന്നതെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ ഏറെകാലമായി ആവശ്യപ്പെടുന്നു. പക്ഷേ മുമ്പും നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല. ബി ജെ പി കാരണം ഇന്ത്യാ മാപ്പ് പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. ബിജെപിയും സർക്കാരും ഒന്നല്ല. നിയമം നടപ്പിലാക്കുന്നതാണ് സർക്കാരിന്‍റെ ഉത്തരവാദിത്വമെന്നും ബി ജെ പി നേതാക്കൾ പറഞ്ഞതിന് രാജ്യം മാപ്പ് പറയേണ്ട കാര്യമില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.